ഡ്രൈവിംഗിനിടെ ഐ പി എൽ കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്
Apr 4, 2025, 19:30 IST


ബെംഗളൂരു: ബെംഗളൂരുവിൽ ഡ്രൈവിംഗിനിടെ ഐ പി എൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് യുവാവ് ഐപിഎൽ മത്സരം കണ്ടത്.
തുടർന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ പകർത്തി എക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നൽകി ബോധവത്കരണ ക്ലാസിന് അയയ്ക്കുകയായിരുന്നു.