ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി


ബംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും കടുത്ത മാനസിക സംഘർഷവും കാരണം ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി.
ബംഗളൂരു കുഡ്‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിന്റെ 12ാം നിലയിൽ നിന്ന് ചാടിയാണ് സോഫ്റ്റ്‌വെയർ എൻജിനീയർ മായങ്ക് രജനി (30) ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 2018ൽ ഉത്തർ പ്രദേശിലെ ലഖ്‌നോവിൽ നിന്ന് ബംഗളൂരുവിലേക്ക് താമസം മാറിയതാണ് ഇയാൾ. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് പരപ്പന അഗ്രഹാര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
മായങ്ക് രജനി നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാർച്ച് നാലിന് രാവിലെ ആറു മണിയോടെ രജനി അപ്പാർട്ട്മെന്റിൽ നിന്ന് ചാടി മരിച്ചതായി മനോഹറിന്റെ കുടുംബത്തിന് പൊലീസിൽ നിന്ന് ഫോൺ ലഭിക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാരൻ രജനിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അദന്വഷണം നടത്തിവരികയാണെന്ന് പരപ്പന പൊലീസ് അറിയിച്ചു.