ബെംഗളൂരുവിൽ രഥയാത്രക്ക് നേരെ കല്ലേറ് ; സംഘർഷാവസ്ഥ
Jan 5, 2026, 13:35 IST
ബെംഗളൂരു : ജഗ് ജീവൻ റാം നഗറിൽ ക്ഷേത്രത്തിൽ നിന്നുള്ള രഥയാത്രക്ക് നേരെ കല്ലേറുണ്ടായി. ഓം ശക്തി ക്ഷേത്രത്തിൽ നിന്നുള്ള രഥ യാത്രക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഒരു കുട്ടിയുടെ തലക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രിയാണ് വിശ്വാസികൾക്കെതിരെ ആക്രമണം ഉണ്ടായത്.
tRootC1469263">അക്രമികളെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ ജഗ് ജീവൻ റാം നഗർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. ഇത്തരം ആക്രമണങ്ങൾ മുമ്പും ഉണ്ടായതായി പ്രതിഷേധക്കാർ ആരോപിച്ചു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
.jpg)


