ബെംഗളൂരു വ്യാജ കാന്‍സര്‍ മരുന്ന് തട്ടിപ്പ്; ഫാര്‍മസി ഉടമ അറസ്റ്റില്‍

D

ബെംഗളൂരുവിലെ 90ഓളം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജ മരുന്നുകള്‍ വിതരണം നടത്തിയായിരുന്നു തട്ടിപ്പ്.

ബെംഗളൂരു: ബെംഗളൂരുവിലെ വ്യാജ കാന്‍സര്‍ മരുന്ന് തട്ടിപ്പില്‍ ഫാര്‍മസി ഉടമ അറസ്റ്റിലായി. കൃപാ ഹെല്‍ത്ത് കെയര്‍ എന്ന ഫാര്‍മസിയുടെ ഉടമ വീരേഷ് കുമാര്‍ ജെയിനാണ് പിടിയിലായത്. ബെംഗളൂരുവിലെ 90ഓളം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജ മരുന്നുകള്‍ വിതരണം നടത്തിയായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ജെയിന്‍ ഫാര്‍മസി നടത്തിവരികയാണെന്നാണ് കണ്ടെത്തല്‍. ഈ ശൃംഖലയുടെ പ്രധാന കണ്ണി പ്രശാന്ത് എന്ന വ്യക്തിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങി, ബ്രാന്‍ഡുകളുടെ പേര് മാറ്റി വില്‍പ്പന നടത്തുകയായിരുന്നു പിടിയിലായ വന്‍ മാഫിയയുടെ രീതി. 5 കോടി രൂപയുടെ വ്യാജ മരുന്നുകളും ഇന്‍വേയ്‌സുകളും അടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും ചേര്‍ന്ന് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags