അന്താരാഷ്‌ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാർക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ച് ബാംഗളൂരു കമ്പനി

ബംഗളൂരു: മാർച്ച് 17ന് അന്താരാഷ്‌ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാർക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ച് ബാംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി. ജീവനക്കാർക്കിടയിൽ വെൽനസ് പ്രാക്ടീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവധി നൽകിയിരിക്കുന്നത്. D2C ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻസ് കമ്പനിയായ Wakefit Solutions കമ്പനിയാണ് തങ്ങളുടെ ജീവനക്കാർക്ക് ഉറങ്ങാനായി അവധി നൽകിയത്.
‘ആഘോഷിക്കൂ’ എന്ന അടിക്കുറിപ്പോടെ, എല്ലാ ജീവനക്കാർക്കും കമ്പനി മെയിൽ അയച്ചിട്ടുണ്ട്. ലോക ഉറക്ക ദിനത്തിൽ, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും 2023 മാർച്ച് 17ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. ഒരു നീണ്ട വാരാന്ത്യത്തോടെ, വളരെ ആവശ്യമായ വിശ്രമം നേടാനുള്ള മികച്ച അവസരമാണിത്. മെയിലിൽ പറയുന്നു. "സർപ്രൈസ് ഹോളിഡേ: അനൗൺസിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്" എന്നായിരുന്നു ജീവനക്കാർക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.ഇതിന് മുമ്പും ഇളവുകൾ നൽകി കമ്പനി ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. ജോലിക്കിടയിൽ ഉച്ചയുറക്കത്തിന് അര മണിക്കൂർ അനുവദിച്ചുകൊണ്ടായിരുന്നു അത്.