ബംഗളൂരുവിൽ കാർ മരത്തിലിടിച്ച് അപകടം ; മൂന്ന് പേർ മരിച്ചു

accident-alappuzha
accident-alappuzha

ബംഗളൂരു : വിജയപുര ജില്ലയിലെ ഉക്കലി ഹെഗാഡിഹാല ക്രോസിന് സമീപം കാർ മരത്തിലിടിച്ച് മൂന്ന് പേർ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്‌നാൽ ഗ്രാമത്തിലെ താമസക്കാരായ ഭീരപ്പ ഗോദേക്കർ (30), ഹനമന്ത കദ്‌ലിമാട്ടി (25), യമനപ്പ നടിക്കാർ (19) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ യാത്രക്കാരനായ ഉമേഷ് ഭജൻത്രി (20) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്ന് വിജയപുര റൂറൽ പൊലീസ് പറഞ്ഞു.

Tags

News Hub