ബംഗാളിൽ മൂന്ന് മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി നിപ സ്ഥിരീകരിച്ചു
കൊൽക്കത്ത: ബംഗാളിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായി. ഒരു ഡോക്ടർക്കും നഴ്‌സിനും ആരോഗ്യപ്രവർത്തകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബർസാത്തിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്കാണ് ആദ്യം നിപ സ്ഥിരീകരിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതേ ആശുപത്രിയിലെ ഡോക്ടർക്കാണ് പുതിയതായി രോഗം ബാധിച്ചത്.
tRootC1469263">മറ്റ് രണ്ട് പുതിയ രോഗികൾ കത്വ സബ്ഡിവിഷണൽ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് നേരത്തെ രോഗം ബാധിച്ച നഴ്‌സുമായി സമ്പർക്കമുണ്ടായിരുന്നു. പുതിയ രോഗികളെല്ലാം ബെലെഘട്ടയിലെ പകർച്ചവ്യാധികൾക്കായുള്ള പ്രത്യേക ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന നൂറിലേറെ പേരെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് പ്രവർത്തിക്കുകയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെൽത്ത് സെക്രട്ടറി നാരായൺ സ്വരൂപ് നിഗം പറഞ്ഞു. ക്വാറന്റീനിലുള്ള 100 പേരിൽ ചെറിയ ലക്ഷണങ്ങൾ കാണിച്ച 30 പേരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
നദിയ, പൂർവ ബർധമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ജില്ലകളിലുള്ളവരാണ് നിപ ബാധിതരുമായി സമ്പർക്കത്തിൽ വന്നത്. രോഗബാധിതർ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്ന വിവരം ആരോഗ്യവകുപ്പ് ശേഖരിക്കുകയാണ്. ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ച നഴ്‌സിന് ഡിസംബർ 25 മുതൽ പനി ഉൾപ്പെടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവർ ഡിസംബർ 20 വരെ ബർസാത്തിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ജനുവരി രണ്ടിനാണ് കടുത്ത പനിയെ തുടർന്ന് ഇവർ തിരിച്ചുവന്നത്. തുടർന്ന് കത്വയിലെയും ബർസാത്തിലെയും ഏതാനും ആശുപത്രികളിൽ ചികിത്സ തേടി. ഇവരുമായി സമ്പർക്കത്തിൽ വന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും നിരീക്ഷണത്തിലാണ്.ബംഗാളിൽ ഏറ്റവുമൊടുവിൽ 2001ലും 2007ലുമാണ് നിപ ബാധയുണ്ടായത്. കേരളത്തിൽ 2018ലുണ്ടായ നിപ വ്യാപനത്തിൽ 17 പേർ മരിച്ചിരുന്നു. 2024 വരെ ആകെ 24 പേരാണ് കേരളത്തിൽ നിപ ബാധിച്ച് മരിച്ചത്.
.jpg)


