സ്കൂൾ അസംബ്ലികളിൽ ‘വന്ദേമാതരം’ നിർബന്ധമാക്കി ബംഗാൾ സർക്കാർ

suvendu

 പശ്ചിമബംഗാളിൽ പുതിയ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്കൂൾ അസംബ്ലികളിൽ ‘വന്ദേമാതരം’ നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദേശിച്ചു.

എല്ലാ വിദ്യാർത്ഥികളും ഗാനാലാപനത്തിൽ പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിർദേശം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സ്കൂൾ മേധാവികൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. ഇതിന് പുറമെ, സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നുണ്ടെന്നതിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതുവരെ ദേശീയഗാനമായ ‘ജനഗണമന’ മാത്രമാണ് സ്‌കൂളുകളിൽ പതിവായി ആലപിച്ചിരുന്നത്.

Tags