താമര വിരിയുമോ ? രാജ്യം ഉറ്റുനോക്കി ബംഗാൾ

Will the lotus bloom? Bengal watches the country intently

 കൊൽക്കത്ത: പശ്ചിമബംഗാളിലെ വോട്ടെണ്ണൽ അടുക്കുമ്പോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ സംസ്ഥാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ് വിജയിക്കുമോ, അതോ ബി.ജെ.പി വലിയ മുന്നേറ്റം നടത്തി ചരിത്ര നേട്ടം കൈവരിക്കുമോ എന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. അതേസമയം കോൺഗ്രസിനും സി.പി.എമ്മിനും തിരിച്ചുവരവിന് അവസരം ലഭിക്കുമോയെന്നതും രാഷ്ട്രീയ വേദികളിൽ വലിയ ആകാംക്ഷയുണർത്തുന്നു.

സംസ്ഥാനത്തെ 77 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. 294 അംഗ നിയമസഭയിലെ 293 സീറ്റുകളിലെ ഫലമാണ് തിങ്കളാഴ്ച പുറത്തുവരുക. തെരഞ്ഞെുപ്പ് ക്രമക്കേടുകളെത്തുടർന്ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൾട്ട മണ്ഡലത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. ഇവിടെ വീണ്ടും വോട്ടെടുപ്പ് മേയ് 21നും വോട്ടെണ്ണൽ 24നും നടക്കും.

രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 92.47 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്. 15 ബൂത്തുകളിലെ റീപോളിങ് ശനിയാഴ്ചയാണ് നടന്നത്. പതിവില്ലാത്തവിധം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. രണ്ടര ലക്ഷം അർധസൈനികരെയാണ് സംസ്ഥാനത്ത് വിന്യസിച്ചത്. എങ്കിലും വോട്ടെടുപ്പിനിടെ പലയിടങ്ങളിലും ആക്രമണങ്ങൾ അരങ്ങേറി. വിവാദങ്ങൾ നിറഞ്ഞുനിന്ന വോട്ടർ പട്ടിക സമഗ്ര പരിഷ്‍കരണത്തിന് (എസ്.ഐ.ആർ) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും അതി നിർണായകമാണ്. 90 ലക്ഷം വോട്ടർമാരെയാണ് എസ്.ഐ.ആറിൽ നീക്കംചെയ്തത്.

Tags