ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയറാകാം; 25 ഒഴിവുകൾ, ജൂൺ 8 വരെ അപേക്ഷിക്കാം

apply now

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) എൻജിനീയർമാർക്ക് മികച്ച അവസരം. പ്രതിമാസം 60,000 രൂപ മുതൽ ശമ്പളം ലഭിക്കുന്ന വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും മികച്ച സേവനമനുഷ്ഠിക്കുന്നവർക്ക് കാലാവധി നീട്ടി ലഭിക്കുന്നതാണ്.

തസ്തികകളും യോഗ്യതയും

തസ്തിക: ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ (25 ഒഴിവുകൾ).

വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐടി തുടങ്ങിയ സമാന ബ്രാഞ്ചുകളിൽ ബി.ടെക് അല്ലെങ്കിൽ എം.സി.എ.

പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി: 2026 ജൂൺ 1-ന് 40 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ ലഭ്യമാണ്).

Also Read: എൻ‌സി‌ആർ‌ടി കോമൺ എൻ‌ട്രൻസ് പരീക്ഷ; രജിസ്ട്രേഷൻ ആരംഭിച്ചു

ശമ്പളവും കാലാവധിയും

ശമ്പളം: പ്രതിമാസം 60,000 രൂപ മുതൽ. ഓരോ വർഷവും 5,000 രൂപ വീതം ശമ്പള വർദ്ധനവ് ഉണ്ടാകും.

കാലാവധി: തുടക്കത്തിൽ 3 വർഷത്തേക്കാണ് നിയമനം. മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് 2 വർഷം കൂടി കാലാവധി നീട്ടി നൽകും (ആകെ 5 വർഷം).

അപേക്ഷിക്കേണ്ട രീതി

അവസാന തീയതി: 2026 ജൂൺ 08.

അപേക്ഷാ ഫീസ്: 450 രൂപ (ഓൺലൈനായി അടയ്ക്കണം).

വെബ്സൈറ്റ്: bel-india.in/careers

സഹായത്തിന്: 080-22197933

ഇമെയിൽ: rechr4042@bel.co.in

Tags