ബസന്തി പുലാവ് , ചോളാർ ഡാൽ , മസൂർ ഡാലി !!കൊല്‍ക്കയിലെയും അസമിലെയും പ്രാദേശിക രുചികളടങ്ങിയ വിഭവങ്ങളുമായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ മെനു

Basanti Pulao, Cholar Dal, Masoor Dal!! Menu on Vande Bharat Sleeper Train with local dishes from Kolkata and Assam

ഹൗറയും ഗുവാഹാട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറ-കാമാഖ്യാ വന്ദേ ഭാരത് സ്ലീപ്പർ, ശനിയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. വന്ദേഭാരത് സീരീസിലെ ആദ്യ സ്ലീപ്പർ പതിപ്പാണ് ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിൽ യാത്ര ആരംഭിച്ചത്.  പ്രാദേശിക വിഭവങ്ങളും ട്രെയിനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗുവാഹാട്ടിയിൽ നിന്നുള്ള യാത്രയിൽ ആസാമി വിഭവങ്ങളും കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും വിളമ്പുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

tRootC1469263">

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ ട്രെയിനിൽ ബംഗാളിലെയും അസമിലെയും രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഭക്ഷണ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഗുവാഹത്തിയിലെ മെഫെയർ സ്പ്രിങ് വാലി റിസോർട്ട്, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (IRCTC) സഹകരിച്ച് തയ്യാറാക്കിയതാണ് ഈ മെനു.

പ്രാദേശികമായതും സീസണൽ ഭക്ഷണങ്ങളോടുംകൂടിയ വെജിറ്റേറിയൻ വിഭവങ്ങളാണ് മെനുവിലുള്ളത്. രാത്രികാല യാത്രയിലടക്കം ആളുകൾക്ക് കിഴക്കേ ഇന്ത്യയുടെ രുചികളങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

ബസന്തി പുലാവ്, ചോളാർ ഡാൽ, മൂംഗ് ഡാൽ, ചനാർ, ധോക്കർ വിഭവങ്ങൾ പോലുള്ള ബംഗാളി വിഭവങ്ങൾ മെനുവിലുണ്ട്. ദീർഘദൂര സ്ലീപ്പർ യാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ, സാവധാനത്തിൽ പാകം ചെയ്തതും മിതമായ മസാല ചേർത്തതുമായ വിഭവങ്ങളാണിവ.

അസമിലെ പാചക പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന മെനുവിൽ ജോഹ റൈസ്, മാട്ടി മോഹോർ, മസൂർ ഡാലി, സീസണൽ വെജിറ്റബിൾ ഭജികൾ എന്നിവയും ഉൾപ്പെടുന്നു.

രുചികൾക്കും പ്രാദേശിക ഉത്പന്നങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നതിനാൽ, യാത്രയ്ക്കിടയിൽ ആസ്വദിക്കാൻ എളുപ്പമുള്ള വിഭവങ്ങളാണിവ. മധുരം ഇഷ്ടപ്പെടുന്നവർക്കായി സന്ദേശ്, നാരികോൾ ബർഫി, രസഗുള്ള തുടങ്ങിയവയുമുണ്ട്.
 

Tags