ബാങ്ക് ഉദ്യോഗസ്ഥ 110 അക്കൗണ്ടുകളില്‍ നിന്ന് തട്ടിയത് കോടികള്‍ ; കൂടുതല്‍ അന്വേഷണത്തിന് പൊലീസ്


ഈ വര്‍ഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്റെ രാജസ്ഥാനിലെ കോട്ടയില്‍ ഡിസിഎം ബ്രാഞ്ചിലെ മാനേജര്‍ തരുണ്‍ ആണ് തട്ടിപ്പ് വിവരം പൊലീസിനെ അറിയിച്ചത്.
നാല്‍പ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് നാലര കോടി രൂപ തട്ടിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഐസിഐസിഐ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായിരുന്ന സാക്ഷി ഗുപ്തയാണ് ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
tRootC1469263">
ഈ വര്‍ഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്റെ രാജസ്ഥാനിലെ കോട്ടയില്‍ ഡിസിഎം ബ്രാഞ്ചിലെ മാനേജര്‍ തരുണ്‍ ആണ് തട്ടിപ്പ് വിവരം പൊലീസിനെ അറിയിച്ചത്. 2020 -23 കാലഘട്ടത്തില്‍ ബ്രാഞ്ചിലെ റിലേഷന്‍ഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്‌സിന്റെ അക്കൗണ്ടുകളില്‍ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട്. 41 ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളില്‍ നിന്നാണ് അവരറിയാതെ സാക്ഷി പണം പിന്‍വലിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സാക്ഷി തനിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇക്കാര്യം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഉദ്യോഗ് നഗര്‍ സിഐ ജിതേന്ദ്ര സിങ് അറിയിച്ചു. സാക്ഷി ഗുപ്ത ഉപഭോക്താക്കളുടെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്ന് 2020 നും 2023 നും ഇടയില്‍ 110 അക്കൗണ്ടുകളില്‍ നിന്നായി 4.58 കോടി രൂപ പിന്‍വലിച്ചു എന്നാണ് കണ്ടെത്തല്‍.
അന്വേഷണത്തില്‍ സാക്ഷി ഗുപ്ത നിക്ഷേപകരുടെ ബാങ്കിലെ പണം അവരറിയാതെ പിന്‍വലിച്ച് ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തുകയായിരുന്നു. വിപണിയില്‍ കനത്ത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് പണം അക്കൗണ്ടുകളില്‍ തിരികെ നിക്ഷേപിക്കാന്‍ ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞില്ലയെന്ന് പൊലീസ് പറയുന്നത്.

ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതോടെ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പണം പിന്‍വലിക്കുമ്പോള്‍ സന്ദേശം വരാതിരിക്കാന്‍ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ പോലും ഇവര്‍ മാറ്റിയിരുന്നു. പകരം തന്റെ കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മാറ്റി നല്‍കി.
പണം നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞശേഷം നിരവധി നിക്ഷേപകരാണ് പണം പിന്‍വലിക്കാനായി എത്തിയിരിക്കുന്നത്.