ഊർജ പ്രതിസന്ധി; ബംഗ്ലാദേശ് ഓഫീസ് സമയം വെട്ടിച്ചുരുക്കി
പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ ഓഫീസ്, കടകള്‍ എന്നിവയുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കി . ഊർജ പ്രതിസന്ധിയെ മറികടക്കാനാണ് ബംഗ്ലാദേശ് സർക്കാർ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത്. വിവാഹാഘോഷങ്ങളിൽ അലങ്കാര വിളക്കുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. 95% ശതമാനം എണ്ണയും വാതകവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ 60 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന വാതകത്തിൽ നിന്നാണ്.
കൃഷിക്കായി കൂടുതലും ഡീസലും ഉപയോഗിക്കുന്നുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഒരു മണിക്കൂർ നേരത്തെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് സർക്കാരിൻ്റെ ഉത്തരവ്. നോട്ടീസ് പ്രകാരം എല്ലാ ഓഫീസുകളും 9 മണി മുതൽ വൈകുന്നേരം 4 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
മാളുകളിലെ അലങ്കാരവിളക്കിൻ്റെ ഉപയോഗം കുറയ്ക്കണമെന്ന നിർദേശം നേരത്തെ നൽകിയിരുന്നു. ഈ നിർദേശങ്ങള്‍ പാലിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ 30 ശതമാനം വരെ വൈദ്യുതി ലാഭിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
.jpg)


