'ബംഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല' : നിയമപരമായ സർക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂവെന്ന് ഷെയ്ഖ് ഹസീന
ഡൽഹി : ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാഷ്ട്രീയഹത്യയ്ക്ക് അവസരം നൽകില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. നിയമപരമായ സർക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂ എന്നും ഹസീന വ്യക്തമാക്കി.
അതേ സമയം, ദില്ലിക്കു പുറമെ അഗർത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സർവ്വീസും ബംഗ്ളദേശ് നിർത്തിവെച്ചിരിക്കുകയാണ്. ദില്ലി ഹൈക്കമ്മീഷനിലെ വീസ സർവ്വീസ് ബംഗ്ളദേശ് നിർത്തിവച്ച സാഹചര്യം വിലയിരുത്തി ഇന്ത്യ. ഇന്ത്യയിലെ പ്രവർത്തനം വെട്ടിച്ചുരുക്കും എന്ന ബംഗ്ളദേശ് നിലപാടിനോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
tRootC1469263">ഇന്നലെ രാത്രിയാണ് വീസ സർവ്വീസ് നിർത്തിവയ്ക്കുന്നതായി ബംഗ്ളദേശ് അറിയിച്ചത്. ബംഗ്ളദേശ് ഹൈക്കമ്മീഷനു മുന്നിൽ കഴിഞ്ഞ ദിവസം ഇരുത്തഞ്ചിലേറെ പേർ പ്രകടനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബംഗ്ളദേശിൽ ഹിന്ദു യുവാവിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ ഉടൻ മാറ്റിയെന്നും ഇവർ തള്ളിക്കയറാൻ ശ്രമിച്ചില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബംഗ്ളദേശിലെ ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റൻറ് ഹൈക്കമ്മീഷനടുത്ത് നടന്ന അക്രമത്തെ തുടർന്ന് ഇന്ത്യ ഇവിടുത്തെ വീസ സർവ്വീസ് നിറുത്തിയിരുന്നു.
.jpg)


