പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി
Updated: Aug 23, 2025, 09:00 IST
വിമാനക്കമ്പനികള്‍ക്കും വിമാനങ്ങള്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 24 വരെ വീണ്ടും നീട്ടി.
പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്കും വിമാനങ്ങള്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 24 വരെ വീണ്ടും നീട്ടി. ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിടുന്നത് നീട്ടിയതിന് പിന്നാലെയാണ് തീരുമാനം. ഇത് സംബന്ധിച്ച് വ്യോമസേനയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.
ഇതോടെ വ്യോമാതിര്‍ത്തികള്‍ അടച്ചിടുന്നത് അഞ്ചാം മാസത്തിലേക്ക് നീളും.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
.jpg)


