ജാര്‍ഖണ്ഡില്‍ ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കും
ഇവിഎമ്മുകളുടെ ലഭ്യതക്കുറവാണ് മാറ്റത്തിന് കാരണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ജാര്‍ഖണ്ഡില്‍ ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാന്‍ തീരുമാനം. 2013ല്‍ ഇവിഎം അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് സംസ്ഥാനത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നത്. ഇവിഎമ്മുകളുടെ ലഭ്യതക്കുറവാണ് മാറ്റത്തിന് കാരണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
tRootC1469263">ജാര്‍ഖണ്ഡില്‍ ആവശ്യമായ എണ്ണം മെഷീനുകള്‍ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഇവിഎമ്മുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് മറ്റ് സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇവിഎമ്മുകള്‍ നിര്‍മ്മിക്കുന്ന കമ്പനി സംസ്ഥാനത്തിനായി പുതിയ മെഷീനുകള്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സമയം ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചുവെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി രാധേശ്യം പ്രസാദ് പറഞ്ഞു
.jpg)


