ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

sisters
sisters

ദില്ലിയില്‍ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയില്‍ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹര്‍ജി നല്‍കുന്നത്. കന്യാസ്ത്രീകള്‍ ജയിലില്‍ ആയിട്ട് എട്ട് ദിവസമായി. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ക്കുമോ എന്നതാണ് പ്രാധാനപ്പെട്ട കാര്യം. 
ദില്ലിയില്‍ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ല. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.

tRootC1469263">

നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രവര്‍ത്തകര്‍ ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പരിശോധിച്ചതായാണ് വിവരം.

Tags