മോശം കാലാവസ്ഥ ; ആക്‌സിയം - 4 വിക്ഷേപണം മാറ്റിവച്ചു


ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനി, നാസയും സ്‌പേസ് എക്‌സുമായി ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര ബഹിരാകാശ ദൗത്യമാണ് ആക്‌സിയം 4.
ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ആക്‌സിയം - 4 വിക്ഷേപണം മാറ്റിവച്ചു. ജൂണ്‍ 11ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് നടത്താനാണ് തീരുമാനം. മോശം കാലാവസ്ഥ കാരണമാണ് അവസാന നിമിഷം ദൗത്യം മാറ്റിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനി, നാസയും സ്‌പേസ് എക്‌സുമായി ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര ബഹിരാകാശ ദൗത്യമാണ് ആക്‌സിയം 4.
tRootC1469263">ഇന്ത്യന്‍ ടെസ്റ്റ് പൈലറ്റായ ശുഭാന്‍ഷു ശുക്ലയെ കൂടാതെ മിഷന്‍ കമാന്‍ഡറായ അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സണ്‍ ,പോളണ്ടിന്റെ സ്ലാവോസ് ഉസ്‌നാന്‍സ്‌കി - വിസ്‌നിയേവ്‌സ്‌കി , ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ആക്‌സിയം 4 സംഘത്തിലുള്ളത്. മറ്റന്നാള്‍ ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39A-യില്‍ നിന്നാണ് സംഘം പറന്നുയരുക.
