കൈ​ക്കൂ​ലി ന​ൽകിയി​ല്ല ; യാ​ദ്ഗി​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ വൈ​കി ഗ​ര്‍ഭ​സ്ഥ​ശി​ശു മ​രി​ച്ചു

babe

ബം​ഗ​ളൂ​രു: യാ​ദ്ഗി​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ക്ക് കൈ​ക്കൂ​ലി ന​ല്‍കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് യു​വ​തി​യു​ടെ ശ​സ്ത്ര​ക്രി​യ വൈ​കി​യ​തോ​ടെ ഗ​ര്‍ഭ​സ്ഥ​ശി​ശു മ​രി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. പ്ര​സ​വ​വേ​ദ​ന​യ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യാ​ദ്ഗി​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളോ​ട് 10,000 രൂ​പ​യാ​ണ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ണം ന​ൽ​കാ​ൻ നി​ര്‍ധ​ന കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ക്ക് ക​ഴി​ഞ്ഞി​ല്ല.

പ​ണം കി​ട്ടി​യാ​ലേ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഡോ​ക്ട​ര്‍. ഒ​ടു​വി​ല്‍ വൈ​കു​ന്നേ​ര​ത്തോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ടം വാ​ങ്ങി 10,000 രൂ​പ ബ​ന്ധു​ക്ക​ള്‍ സം​ഘ​ടി​പ്പി​ച്ചു ന​ല്‍കി. തു​ട​ര്‍ന്നാ​ണ്​ ഡോ​ക്ട​ര്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ​ല്ല​വി പൂ​ജാ​രി​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​താ​യി ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ആ​ര്‍. സ്‌​നേ​ഹ​ല്‍ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഡോ​ക്ട​ര്‍ക്കെ​തി​രെ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കും. നേ​ര​ത്തേ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ഡോ​ക്ട​ര്‍ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വും ന​ട​ത്തി​യി​രു​ന്നു.

Share this story