ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണം ; എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി

​ I am very happy to receive the support of parties that uphold secular values: Justice Sudarshan Reddy
​ I am very happy to receive the support of parties that uphold secular values: Justice Sudarshan Reddy

ഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് ഇന്ത്യ സഖ്യത്തിൻറെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി. ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണമെന്നും ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും ബി സുദർശൻ റെഡ്ഡി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

tRootC1469263">

സ്ഥാനാർത്ഥിത്വം വ്യക്തിപരമായ നേട്ടത്തിനല്ലെന്നും മറിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ സംവാദത്തിനുള്ള യഥാർത്ഥ വേദിയാക്കി മാറ്റുകയും പാർലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മർദങ്ങളിൽനിന്ന് മുക്തമാക്കുകയും ചെയ്യും. സഭാ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത ഉറപ്പാക്കുകയും എല്ലാ അം​ഗത്തിന്റെയും അന്തസ്സ് കാത്ത് സൂക്ഷിക്കുകയും ചെയ്യുമെന്നും റെഡ്ഡി എക്സിലെ കുറിപ്പിൽ പറഞ്ഞു.

ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാർട്ടി, ടി ഡിപി, ബിആർഎസ് തുടങ്ങിയ കക്ഷികളിൽ സമ്മർദ്ദമുണ്ടാക്കാനാണ് ഇന്ത്യ സഖ്യത്തിൻറെ നീക്കം. സി പി രാധാകൃഷ്ണൻ ആണ് എൻഎഡിഎ സ്ഥാനാർത്ഥി. ഈ മാസം ഒൻപതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.

Tags