അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

Meat sale in Panchakoshi Parikrama area; Meat distribution banned within 15 km radius of Ayodhya

 ന്യൂഡൽഹി: അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിഷയത്തിൽ സുപ്രീംകോടതി ഉടൻ ഇടപെടണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ. 

ശ്രീ റാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിലും പ്രവർത്തനത്തിലും ഉയർന്ന ആരോപണം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ക്ഷേത്രത്തിൽ നിയന്ത്രണ, മേൽനോട്ട, ഓഡിറ്റ് സംവിധാനങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും ട്രസ്റ്റിനും നിർദേശം നൽകി. ലക്ഷകണക്കിന് വരുന്ന ഭക്തരുടെ ആത്മവിശാസത്തെയും പൊതുതാത്പര്യത്തെയും സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രത്തിൽ ഇത്തരത്തിലൊരു വലിയ ക്രമക്കേട് റിപ്പോർട്ട് ചെയ്യപ്പെട്ടത് അയോധ്യയിൽ ക്ഷേത്രം സ്ഥാപിക്കുന്നതിനായി തലമുറകളോളം കാത്തിരുന്നവരിൽ ആഴത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

യുപി സർക്കാർ രൂപീകരിച്ച എസ്‌ഐടി ഇതുവരെ എഫ്‌ഐആറോ ക്രിമിനൽ കേസോ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. സങ്കീർണമായ സാമ്പത്തിക - ക്രിമിനൽ കേസുകളിലെ അന്വേഷണങ്ങൾക്ക് വിദഗ്ധർ ഉൾപ്പെട്ട ഒരു സിംഗിൾ ഏജൻസിക്ക് കൈമാറിയാൽ, ഒരു പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തേക്കാൾ ആത്മവിശ്വാസം പൊതുജനത്തിന് നൽകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സംഭവത്തിൽ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനമുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയാണ് എസ്‌ഐടി അന്വേഷണം നടത്തിവന്നത്. ചൊവ്വാഴ്ച 150 പേജുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 13നാണ് യുപി സർക്കാർ ക്ഷേത്ര ട്രസ്റ്റിൽ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സംഭാവനകളിലുണ്ടായ ക്രമക്കേട് അന്വേഷിക്കാനുള്ള ചുമതല ഏൽപ്പിച്ചത്. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ പന്ത്, ഇൻസ്‌പെക്ടർ ജനറൽ കിരൺ എസ്, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്ന എസ്‌ഐടിയാണ് നിലവിൽ അന്വേഷണം നടത്തുന്നത്.

Tags