അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ

Meat sale in Panchakoshi Parikrama area; Meat distribution banned within 15 km radius of Ayodhya

ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നെന്നും പ്രതികളുടെ മൊഴി.

ഡൽഹി: അയോധ്യായ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയിൽ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് പ്രതികൾ. അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നെന്നും പ്രതികളുടെ മൊഴി.

അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണം എണ്ണുന്നതിന്റെ ഉൾപ്പെടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന അനിൽ മിശ്രയുടെ ശിപാർശ പ്രകാരമാണ് അറസ്റ്റിലായ ആറു പ്രതികൾക്കും ക്ഷേത്രത്തിൽ നിയമനം നൽകിയതെന്ന് എന്നാണ് വിവരം.

Tags