അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍

Meat sale in Panchakoshi Parikrama area; Meat distribution banned within 15 km radius of Ayodhya

ഭക്തര്‍ സംഭാവന ചെയ്ത വെള്ളി വസ്തുക്കള്‍ ഉരുക്കി കട്ടികളാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും ട്രസ്റ്റ്.

സംഭാവന കൊള്ള വിവാദത്തിനിടെ അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍. 2020-ല്‍ രൂപീകൃതമായതിനു ശേഷം ആകെ 3,264 കോടി രൂപ ലഭിച്ചു. 2,370 കോടി രൂപ ക്ഷേത്ര നിര്‍മ്മാണത്തിനും മൂലധന ചെലവിനുമായി ചെലവഴിച്ചു. ഭക്തര്‍ സംഭാവന ചെയ്ത വെള്ളി വസ്തുക്കള്‍ ഉരുക്കി കട്ടികളാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും ട്രസ്റ്റ്.


ഭക്തരുടെ വഴിപാടുകളില്‍ നിന്നുള്ള 391 കോടി രൂപ പ്രവര്‍ത്തന ചെലവുകള്‍ക്കായി ഉപയോഗിച്ചതായും ട്രസ്റ്റ്. ബാക്കി തുക ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമാണ്. സംഭാവനകള്‍ നല്‍കിയ ഭക്തര്‍ക്ക് വഴിപാടുകളുടെ വിനിയോഗം നേരിട്ട് പരിശോധിക്കാമെന്ന് ട്രസ്റ്റ് അറിയിച്ചു. അയോദ്ധ്യാ രാമക്ഷേത്രത്തിലെ സംഭാവന വിവാദങ്ങളും അന്വേഷണവും ആരംഭിച്ചതിന് ശേഷം ചേര്‍ന്ന രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ആയിരുന്നു ഇന്നലെ നടന്നത്. മൂന്നു മണിക്കൂറോളം നീണ്ട യോഗത്തില്‍ 14 അംഗങ്ങളില്‍ 9 പേര്‍ പങ്കെടുത്തു.

Tags