അയോധ്യയില്‍ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാര്‍ മാത്രമെന്ന് എസ്‌ഐടി

Meat sale in Panchakoshi Parikrama area; Meat distribution banned within 15 km radius of Ayodhya

അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതും എസ്‌ഐടിയുടെ റിപ്പോര്‍ട്ടിലുണ്ട്.

അയോധ്യയില്‍ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാര്‍ മാത്രമെന്ന് എസ്‌ഐടി. ട്രസ്റ്റ് അം?ഗങ്ങള്‍ക്ക് പറ്റിയത് മേല്‍നോട്ടത്തിലെ വീഴ്ചയാണെന്നും ആളുകളെ നിയമിക്കുന്നതിലും ട്രസ്റ്റ് അം?ഗങ്ങളില്‍ ചിലര്‍ വഴിവെട്ട് ഇടപെട്ടതായും എസ്‌ഐടി കണ്ടെത്തി. അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതും എസ്‌ഐടിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന നിര്‍ദേശങ്ങളാണ്.

അതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ജെഡി എംപി സുധാകര്‍ സിങ്, നരേന്ദ്ര കുമാര്‍ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയത്. എസ്‌ഐടി ഹാജരാക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടും സുപ്രീംകോടതി പരിശോധിക്കും. മുദ്രവച്ച കവറില്‍ ഇന്നലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Tags