അയോധ്യയിലെ സംഭാവനക്കൊള്ള: ചമ്പത്ത് റായ്യെ മൂന്നാമതും ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം
സംഭാവന ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
അയോധ്യ സംഭാവന ക്രമക്കേടില്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്യെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചമ്പത്ത് റായ്യില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നാണ് എസ്ഐടി പക്ഷം. ചമ്പത്ത് റായ്യുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. മൊഴികളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചമ്പത്ത് റായ്യെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എസ്ഐടി ചോദ്യം ചെയ്ത എട്ട് പ്രതികളുടെ മൊഴികള്‍ ചമ്പത്ത് റായ്ക്ക് എതിരായിരുന്നു. ക്ഷേത്രം മാനേജര്‍ ഗോപാല്‍ റാവുവിന്റെ അറസ്റ്റ് അടക്കം ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.
സംഭാവന ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
മഹാ കുംഭമേള സമയത്ത് 10 മുതല്‍ 12 വരെ ലക്ഷം വരെ വിശ്വാസികള്‍ ക്ഷേത്ര സന്ദര്‍നശത്തിന് എത്തിരുന്നുവെന്നും വഴിപാട് പണം എണ്ണാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചത് ഈ സമയത്താണെന്നും അന്വേഷണസംഘം കണ്ടെത്തി. മഹാ കുംഭമേള കാലയളവിലാണ് ക്രമക്കേടിന്റെ തുടക്കം, ആ ഘട്ടത്തില്‍ നടപടികള്‍ ഉണ്ടായില്ലെന്നും എസ്ഐടി വ്യക്തമാക്കി.
.jpg)

