ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വം ; ഇറാൻ എംബസിയിലെത്തി ജമാഅത്തിന്റെ അനുശോചനം അറിയിച്ച് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രതിനിധികൾ

Martyrdom of Ayatollah Khamenei; Jamaat-e-Islami Hind representatives reach Iranian embassy to express Jamaat's condolences

 ന്യൂഡൽഹി: ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വത്തിൽ ദുഃഖവും അനുശോചനവും അറിയിച്ച് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രതിനിധികൾ ഇറാൻ എംബസിയിലെത്തി.

ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി, ഗ്രാൻഡ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഇന്ത്യയിലെ പ്രതിനിധി ആയത്തുല്ല ഡോ. അബ്‍ദുൾ മജീദ് ഹക്കിം ഇലാഹി, പരമോന്നത നേതാവിൻറെ പ്രതിനിധിയുടെ ഡെപ്യൂട്ടി എന്നിവരെയാണ് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രസിഡൻറ് സയ്യിദ് സആത്തുല്ല ഹുസൈനി, വൈസ് പ്രസിഡൻറ് പ്രൊഫ. മുഹമ്മദ് സലിം , ദേശീയ സെക്രട്ടറി ഐ കരീമുല്ല എന്നിവർ സന്ദർശിച്ചത്.

tRootC1469263">

ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വം ലോകമാകെ സ്വാതന്ത്ര്യവും നീതിയും കാംക്ഷിക്കുന്ന ജനങ്ങൾക്ക് എക്കാലവും പ്രചോദനം ആയിരിക്കുമെന്ന് അവർ പറഞ്ഞു. ഇറാനു മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്‍ട്ര നിയമങ്ങളുടെയും ധാർമിക തത്വങ്ങളുടെയും ലംഘനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

Tags