ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ; ആറ് പേര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് ഗുരുതരപരിക്ക്
Aug 12, 2026, 08:23 IST
മരിച്ച ആറുപേര്‍ ഉള്‍പ്പെടെ 14 പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
തെലങ്കാനയില്‍ വാഹനാപകടത്തില്‍ കര്‍ണാടക സ്വദേശികളായ ആറു പേര്‍ മരിച്ചു. ബീദര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച ആറുപേര്‍ ഉള്‍പ്പെടെ 14 പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
ദേശീയപാത 65ല്‍ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. സംഗറെഡ്ഡിയില്‍ ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു എല്ലാവരും. രേഖ, ശ്രീദേവി, രേഷ്മ, കവിത ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ദേവദാസ് എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.
.jpg)

