പൊലീസുമായി നടുറോഡില്‍ ഏറ്റുമുട്ടി ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍; 400 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വര്‍ പൊലീസ്

odisha

ഓണ്‍ലൈന്‍ ആപ്പ് ഡ്രൈവര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലും കലാശിച്ചത്.

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ പോലീസും ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. 400-ഓളം ഓട്ടോറിക്ഷകളും ടാക്‌സികളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത വകുപ്പ് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ആപ്പ് ഡ്രൈവര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലും കലാശിച്ചത്.


റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതോടെ പോലീസ് ഇടപെടുകയായിരുന്നു. പോലീസിന്റെ ശുപാര്‍ശയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സംഭവത്തില്‍ നേരിട്ട് ഇടപെട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റക്കാരായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത് എന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ദീപ്തി രഞ്ജന്‍ പത്ര അറിയിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡ്രൈവര്‍മാര്‍ക്കും ഉടമകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ശേഷം വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.

Tags