'ഇവിഎമ്മുകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നു'; മമത

mamatha banarji

അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ നല്‍കി പോരാടും. ഇവിഎമ്മിന് കാവല്‍ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത മമത എക്‌സിറ്റ് പോളുകളെ പരിഹസിക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി. ഇവിഎമ്മുകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളില്‍ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നു. അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ നല്‍കി പോരാടും. ഇവിഎമ്മിന് കാവല്‍ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത മമത എക്‌സിറ്റ് പോളുകളെ പരിഹസിക്കുകയും ചെയ്തു. 

നേരത്തെ നടത്തിയ പ്രവചനങ്ങള്‍ എന്തായി എന്നായിരുന്നു മമതയുടെ ചോദ്യം. ഭവാനിപൂരിലെ കൗണ്ടിംഗ് സെന്ററില്‍ പരിശോധന നടത്തിയതിന് ശേഷം ഒരുമണിയോടെയാണ് മമത മാധ്യമങ്ങളോട് സംസാരിച്ചത്.

Tags