രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു, അതിനെതിരെ ഒന്നിച്ച് പോരാടണം ; ദസറ ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം.
രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ ഒന്നിച്ച് പോരാടണമെന്നും ദസറ ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പൊതു നന്മക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതാണ് രാമരാജ്യ സങ്കല്‍പ്പമെന്നും അവിടെ വിവേചനങ്ങള്‍ ഇല്ലെന്നും രാജ്യത്തിന്റെ നന്മക്കായി എല്ലാവരും ഒന്നിക്കണമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
അതേസമയം, ഭരണമാറ്റ പ്രക്ഷോഭങ്ങള്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്ന പ്രസ്താവനയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകര്‍ക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാര്‍ഥി സമരമെന്നും അദ്ദേഹം ആരോപിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്നുവരുന്നതില്‍ താല്‍പര്യമില്ല. അടുത്ത തലമുറയാണ് ഭാരതത്തെ നയിക്കേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ നടന്ന വിജയ ദശമി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
.jpg)


