അമിത വേഗത്തില്‍ കണ്ടെയ്‌നര്‍ ട്രെക്കിലേക്ക് ഇടിച്ച് കയറി മിനിബസ്, അസമിലെ കാസിരംഗയില്‍ 24 മരണം

accident

കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനില്‍ വച്ചാണ് അപകടമുണ്ടായത്.

അസമിലെ കാസിരംഗയില്‍ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബോകാഘട്ടില്‍ നിന്ന നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രക്കിലേക്ക് ഇടിച്ച് കയറിയാണ് അപകടം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനില്‍ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ച് തലകീഴായി മറിഞ്ഞ ട്രെക്കില്‍ നിന്ന് ഏറെ പാടുപെട്ടാണ് പ്രദേശവാസികള്‍ യാത്രക്കാരെ പുറത്തെടുത്തത്.


അപകടമുണ്ടായ മേഖലയില്‍ അമിത വേഗതയിലായിരുന്നു ബസ് പോയിരുന്നത്. മിനിബസിന് ഇതിന് മുന്‍പും നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ബസില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags