അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം

accident 1

മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

കാസിരംഗ: അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. ബോകാഘട്ടിൽ നിന്ന നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയാണ് അപകടം.

മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.. മിനിബസിന് ഇതിന് മുൻപും നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ബസിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇടിയുടെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച് തലകീഴായി മറിഞ്ഞ ട്രെക്കിൽ നിന്ന് ഏറെ പാടുപെട്ടാണ് പ്രദേശവാസികൾ യാത്രക്കാരെ പുറത്തെടുത്തത്.അപകടമുണ്ടായ മേഖലയിൽ അമിത വേഗതയിലായിരുന്നു ബസ് പോയിരുന്നത്. 

Tags