നിയമസഭാ തിരഞ്ഞെടുപ്പ് : സ്റ്റാലിൻ മുഖ്യമന്ത്രിയായി തുടരുമെന്ന് സർവേ പ്രവചനം
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ തമിഴ്‌നാട് ഭരണം നിലനിർത്തുമെന്ന് അഭിപ്രായ വോട്ടെടുപ്പു പ്രവചനം. സ്റ്റാലിൻ കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ജനപ്രീതിയുള്ള നേതാവ് ടിവികെ അധ്യക്ഷൻ വിജയ് ആണെന്നും സർവേ പറയുന്നു.
tRootC1469263">ചെന്നൈ ലയോള കോളേജ് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ കണ്ടെത്തലനുസരിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പദത്തിൽ തുടരണമെന്നാണ് ഭൂരിപക്ഷമാളുകളും കരുതുന്നത്. ജനപ്രീതിയിൽ രണ്ടാം സ്ഥാനത്ത് വിജയും മൂന്നാമത് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും നാലാമത് ഡിഎംകെ നേതാവ് കനിമൊഴിയും അഞ്ചാമത് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനിനുമാണ്.
ടിവികെയുടെ വരവോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റം വരുമെന്ന് സർവേ പ്രവചിക്കുന്നു. ടിവികെ നേടുന്ന വോട്ടുകൾ ഡിഎംകെയാണ് ഏറ്റവും കുടുതൽ ബാധിക്കുക. വിസികെയും അണ്ണാ ഡിഎംകെയുമായിരിക്കും ആഘാതം നേരിടുന്ന രണ്ടും മൂന്നും കക്ഷികൾ. ഏറ്റവും കുറച്ചു ബാധിക്കുക നാം തമിഴർ കക്ഷിയെയായിരിക്കും. ഏറ്റവും കൂടുതൽ യുവാക്കളുടെ പിന്തുണയുള്ള നേതാവ് വിജയ് തന്നെയാണ്. രണ്ടാം സ്ഥാനത്ത് അണ്ണാമലൈയും മൂന്നാമത് ഉദയനിധിയുമാണ്. സീമാൻ നാലാമതുണ്ട്.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഐപിഡിഎസ് ഈ നിഗമനങ്ങൡലെത്തിയത്. 81,375 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 54.8 ശതമാനം നഗരങ്ങളിൽനിന്നും 41.3 ശതമാനം ഗ്രാമങ്ങളിൽനിന്നുമുള്ളവരാണ്.
.jpg)


