അസം ഹയർ സെക്കൻഡറി പരീക്ഷാ ഫലം; ഏപ്രിൽ 28-ന്

K-TET 2025; May and June exam results declared

അസം ഹയർ സെക്കൻഡറി വിദ്യാഭ്യാസ കൗൺസിൽ (AHSEC) നടത്തുന്ന 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഏപ്രിൽ 28-ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മാർക്ക് ലിസ്റ്റ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമ്മയാണ് ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഫലം എങ്ങനെ പരിശോധിക്കാം?

വെബ്സൈറ്റ്: site.sebaonline.org

എസ്എംഎസ് വഴി

മെസേജ് ബോക്സിൽ ASSAM12 Roll Number എന്ന് ടൈപ്പ് ചെയ്യുക.

ഇത് 5676750 അല്ലെങ്കിൽ 56263 എന്ന നമ്പറിലേക്ക് അയയ്ക്കുക.

നിങ്ങളുടെ ഫലം ഉടൻ തന്നെ ഫോണിൽ സന്ദേശമായി ലഭിക്കും.

2026 ഫെബ്രുവരിയിൽ നടന്ന പരീക്ഷയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അസമിൽ ഉടനീളം പങ്കെടുത്തത്. കൂടുതൽ വിവരങ്ങൾക്കായി വിദ്യാഭ്യാസ കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
 

Tags