അസമിൽ മുഖ്യമന്ത്രിയുടെ വിജിലൻസ് സെൽ DSPയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഒക്ടോബർ 18-നാണ് ഖർഗേശ്വർ റഭ ഹോട്ടലിൽ മുറിയെടുത്തത്.ദിവസങ്ങൾ കഴിഞ്ഞ് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചത്
ഗുവാഹത്തി: അസം മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിഎസ്പിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോംഗൈഗാവ് ജില്ലയിലെ 'ഹോട്ടൽ ജാഹ്നവി റീജൻസി'യിലാണ് ഡിഎസ്പി ഖർഗേശ്വർ റഭയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.
ഒക്ടോബർ 18-നാണ് ഖർഗേശ്വർ റഭ ഹോട്ടലിൽ മുറിയെടുത്തത്.ദിവസങ്ങൾ കഴിഞ്ഞ് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം ജീർണ്ണിച്ചതായി കണ്ടെത്തിയത്.
ആരോഗ്യപരമായ കാരണങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് നുമാൽ മഹ്തോ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം എന്താണെന്നതിൽ വ്യക്തത വരൂ. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
.jpg)


