ബഹുഭാര്യത്വ നിരോധന ബിൽ പാസാക്കി അസം നിയമസഭ
Nov 28, 2025, 08:59 IST
ഗുവാഹാട്ടി: ബഹുഭാര്യത്വ നിരോധന ബിൽ (അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025) അസം നിയമസഭ പാസാക്കി. ഇതുപ്രകാരം ബഹുഭാര്യത്വം ഏഴുവർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണ്. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹംചെയ്താൽ 10 വർഷംവരെ തടവനുഭവിക്കേണ്ടിവരും.
tRootC1469263">ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗ്രാമമുഖ്യന്മാർ, ഖാസികൾ, മാതാപിതാക്കൾ എന്നിവർക്ക് രണ്ടുവർഷംവരെ തടവും നിയമം വ്യവസ്ഥചെയ്യുന്നു.
അതേസമയം സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തതവണയും മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു
.jpg)

