അശോക സര്‍വകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ് ; ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും
May 20, 2025, 21:57 IST
രണ്ടംഗബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
അശോക സര്‍വകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. രണ്ടംഗബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന്റെയും ജസ്റ്റിസ് കോടീശ്വര്‍ സിങിന്റെയും ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
അലിഖാന് മഹബൂബാബാദിനെ ഇന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
tRootC1469263">.jpg)


