അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റായി അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറിയായി വിജൂ കൃഷ്ണനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Ashok Dhawle and Viju Krishnan re-elected as President and General Secretary of All India Kisan Sabha respectively

ഹൈദരാബാദ്: അഖിലേന്ത്യാ കിസാൻസഭയുടെ പ്രസിഡന്റായി ഡോ. അശോക് ധാവ്‌ളെയെയും ജനറൽ സെക്രട്ടറിയായി മലയാളിയായ ഡോ. വിജൂ കൃഷ്ണനെയും വീണ്ടും തെരഞ്ഞെടുത്തു. പുഷ്‌പേന്ദർ ത്യാഗിയാണ് പുതിയ ട്രഷറർ.

കേരളത്തിൽ നിന്നുള്ള ഇ.പി. ജയരാജൻ, എസ്.കെ. പ്രീജ, എം. വിജയകുമാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, കെ.എൻ. ബാലഗോപാൽ, വത്സൻ പനോളി, പി. കൃഷ്ണപ്രസാദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഓമല്ലൂർ ശങ്കരൻ, എം. സ്വരാജ്, എം. പ്രകാശൻ, കെ.കെ. രാഗേഷ്, ഗോപി കോട്ടമുറിക്കൽ എന്നിവരാണ് കേരളത്തിൽ നിന്നുള്ള സെൻട്രൽ കമ്മിറ്റി അംഗങ്ങൾ.

  •  വൈസ് പ്രസിഡന്റുമാർ: ഹന്നൻമൊള്ള, അറാം, അമൽ ഹൽദാർ, വിപ്ലവ് മജുംദാർ, പി. ഷൺമുഖം, ജിതേന്ദ്ര ചൗധരി, ബാദൽ സരോജ്, വിനോദ് കുമാർ, മുകുട് സിങ്, ഡി. രവീന്ദ്രൻ.

  • ജോയിന്റ് സെക്രട്ടറിമാർ: അവധേഷ് കുമാർ, മറിയം ധാവ്‌ളെ, ഡോ. അജിത് നവലെ, രതൻ ദാസ്, പലാഷ് ദാസ്, സ്വാമി നടരാജൻ, പ്രഭാകർ റെഡ്ഡി, ടി. സാഗർ, സുദർശൻ റാവു.

Tags