അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകടത്തിൽ രണ്ട് പൈലറ്റുമാര്‍ മരിച്ചു

heli
heli
 ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്

ന്യൂഡല്‍ഹി  : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാര്‍ മരിച്ചു. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകർന്നുവീണത്. 

 ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്. ഉടൻ സൈന്യവും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. എന്നാൽ പൈലറ്റിനും കോ പൈലറ്റിനും അപകടത്തിൽ ജീവൻ നഷ്ടമായതായി സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. അപകട കാരണം കണ്ടെത്താൻ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

tRootC1469263">

Tags