പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ

arrest1
arrest1

ഡൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന ആരോപണത്തിൽ പഞ്ചാബിൽ ഒരാൾ അറസ്റ്റിൽ. ഗഗൻദീപ് സിങ് എന്നയാളെയാണ് തരൺ തരണിൽ നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അഞ്ച് വർഷമായി പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി ചെയ്തുവരികയായിരുന്നുവെന്നാണ് കണ്ടെത്തൽ.

ഓപ്പറേഷൻ സിന്ദൂറിനിടെ സൈന്യത്തിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളടക്കം ഇയാൾ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി. പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്.

tRootC1469263">

ഇതിന്റെ തെളിവുകളടങ്ങിയ ഒരു മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ഇരുപതിലേറെ തവണ ഐഎസ്ഐ ഏജന്റുമാരുമായി ഗഗൻദീപ് സിങ് സംസാരിച്ചിട്ടുണ്ട്. പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.

Tags