വ്യാജ ‘പരിവാഹൻ’ വെബ്‌സൈറ്റിലൂടെ ലക്ഷങ്ങൾ തട്ടിയ 24-കാരൻ അറസ്റ്റിൽ

Digital fraud again: Elderly woman in Kannur duped of Rs. 1.5 crore on charges of accepting money from Pahalgam terrorists

ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ‘പരിവാഹന്’ സമാനമായ വ്യാജ പോർട്ടൽ നിർമിച്ച് രാജ്യവ്യാപകമായി ലക്ഷക്കണക്കിനാളുകളെ പറ്റിച്ച 24-കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി അൻഷുൽ യാദവാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. എം.സി.എ. ബിരുദധാരിയായാണ്.


തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. ‘parivahan.online’ എന്ന പേരിൽ യഥാർഥ സർക്കാർ വെബ്‌സൈറ്റുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ പോർട്ടലാണ് ഇയാൾ നിർമിച്ചത്.

പൊതുജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തവിധം രൂപകല്പന ചെയ്ത ഈ സൈറ്റ് വഴി ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ആർ.സി. ബുക്ക് സംബന്ധമായ സേവനങ്ങൾ, നികുതിയടയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായെത്തുന്ന ഉപഭോക്താക്കളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടത്.

വാഹന നമ്പർ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനിടെ തട്ടിപ്പിനിരയായെന്ന പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്. പരാതിക്കാരനോട് വാഹന വിവരങ്ങൾ ചോദിച്ചശേഷം പ്രതി 1,099 രൂപ ഓൺലൈനായി നൽകാൻ ആവശ്യപ്പെട്ടു.

പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം ചോദിച്ചതോടെയാണ് തട്ടിപ്പാണെന്ന് സംശയം തോന്നിയത്. തുടർന്ന് പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയായിരുന്നു.

Tags