അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി മാറി; 53 ട്രെയിനുകൾ റദ്ദാക്കി

Alert for the next three hours; Red alert in North Kerala; possibility of heavy rain and strong winds across the state.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി. അതേസമയം, കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. 

ന്യൂഡല്‍ഹി: 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് നാളെ രാവിലെയോടെ ആന്ധ്രയിലെത്തും. അര്‍ണാബ് ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍ കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളായ ഒഡീഷ,

ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.  അപകടസാധ്യതയുള്ള മേഖലകളിലെ സ്‌കൂളുകള്‍ അടച്ചു. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കി.

ബുധനാഴ്ചയോടെ അര്‍ണാബ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 രാവിലെയോടെ ആന്ധ്രാപ്രദേശിലെ ബാപ്പട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിരിക്കുന്നത്.

വിശാഖപട്ടണത്ത് നിന്ന് 490 കിലോമീറ്ററും, കാക്കിനാഡയില്‍ നിന്ന് 560 കിലോമീറ്ററും, ബാപ്പട്ലയില്‍ നിന്ന് 730 കിലോമീറ്ററും അകലെയായിരുന്ന ചുഴലിക്കാറ്റ് നിലവില്‍ മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്.മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി. അതേസമയം, കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. 

Tags