'അർണബ്' തീവ്ര ചുഴലിക്കാറ്റായി മാറി ; ശക്തമായ മഴ തുടരും, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിൽ നരസ്പൂരിലാണ് കാറ്റ് കരയിൽ പ്രവേശിച്ചത്.
ഭുവനേശ്വർ: അർണബ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന അർണബ്, നിലവിൽ തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇതിനിടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു.
ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിൽ നരസ്പൂരിലാണ് കാറ്റ് കരയിൽ പ്രവേശിച്ചത്. 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ലാൻഡ്ഫാൾ നടപടികൾ രാവിലെ എട്ട് മണിയോടെ പൂർത്തിയായി.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ വിശാഖപട്ടണത്തും കാക്കിനടയിലും ശക്തമായ മഴ തുടരുകയാണ്. ഒഡിഷയിലും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അർണബ് ചുഴലിക്കാറ്റിനെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങളുമായി ഒഡീഷ സർക്കാർ.
26 ട്രെയിൻ സർവീസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ട്. ജാഗ്രത നിർദ്ദേശത്തിന്റെ ഭാഗമായി ഒഡീഷയിൽ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇതുവരെ വിവിധ ജില്ലകളിൽ നിന്നായി 48000 പേരെ മാറ്റി പാർപ്പിച്ചു. 1700 ലധികം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉടനീളം തയ്യാറാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഇന്ന് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
.jpg)


