കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു, അതിർത്തിയിൽ കനത്ത ജാഗ്രത

army

 ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജാംഗർ-നൗഷേര മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരുടെ നീക്കം ശ്രദ്ധയിൽപ്പെട്ട സൈന്യം ഉടൻ തന്നെ തിരിച്ചടി നൽകുകയായിരുന്നു.

കൊല്ലപ്പെട്ടത് പാകിസ്ഥാൻ സ്വദേശിയായ ഭീകരനാണെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. വധിച്ച ഭീകരനൊപ്പമുണ്ടായിരുന്ന രണ്ടാമത്തെയാൾക്കായി മേഖലയിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും സൈന്യത്തിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിലും പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രജൗരി മേഖലയിൽ സൈന്യം പരാജയപ്പെടുത്തുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ വിവരങ്ങളാണ് വലിയൊരു ആക്രമണഭീഷണി ഒഴിവാക്കിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സൈന്യം സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Tags