ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ്
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.), മെഡിക്കൽ ഓഫീസർ (ഷോർട്ട് സർവീസ് കമ്മിഷൻ-എസ്.എസ്.സി.) തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ: പുരുഷന്മാർ- 75, സ്ത്രീകൾ- 25. കമ്മിഷൻ ചെയ്യപ്പെടുന്നവർ കരസേന/നാവികസേന/വ്യോമസേന എന്നിവയിൽ രാജ്യത്തെ/വിദേശത്തെ ഏതു ഭാഗത്തും സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥനാണ്.
tRootC1469263">
പ്രാരംഭ നിയമന കാലാവധി അഞ്ചുവർഷമാണ്. അതിനുശേഷവും തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിവുകളുടെയും അന്ന് നിലനിൽക്കുന്ന നയം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയ്ക്കും വിധേയമായി രണ്ടു കാലയളവുകളിലായി ഒൻപതുവർഷത്തേക്കുകൂടി (ആദ്യത്തേത് അഞ്ചുവർഷവും രണ്ടാമത്തേത് നാലുവർഷവും) തുടർനിയമനം ലഭിക്കാം.
അപേക്ഷകർ അവരുടെ അവസാന എം.ബി.ബി.എസ്. (പാർട്ട്-I & II) പരീക്ഷ പരമാവധി രണ്ട് ചാൻസിൽ ജയിച്ചിരിക്കണം. 2024-ലോ 2025-ലോ നീറ്റ് പി.ജി. അഭിമുഖീകരിച്ചിരിക്കണം. 2025 ജൂലായ് 31-നോ മുൻപോ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. ബിരുദാനന്തരബിരുദമുള്ള സിവിലിയൻ ഡോക്ടർമാർക്കും അപേക്ഷിക്കാം. അവർ വീണ്ടും നീറ്റ് പി.ജി. പരീക്ഷ അഭിമുഖീകരിക്കേണ്ടതില്ല. നേരത്തേ നീറ്റ് പി.ജി.യിൽ അവർ നേടിയ സ്‌കോർ കണക്കിലെടുക്കും.
ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിൽ/എൻ.എം.സി./എം.സി.ഐ.യിൽനിന്ന് സ്ഥിരമായ രജിസ്‌ട്രേഷൻ നേടിയിരിക്കണം.
എം.ബി.ബി.എസ്. ബിരുദം ഉണ്ടെങ്കിൽ 30 വയസ്സിനും (ജനനം 1997 ജനുവരി രണ്ടിനോ ശേഷമോ), പി.ജി. ബിരുദം ഉണ്ടെങ്കിൽ 35 വയസ്സിനും (ജനനം 1992 ജനുവരി രണ്ടിനോ ശേഷമോ) താഴെയായിരിക്കണം 2026 ഡിസംബർ 31-ലെ പ്രായം. join.afms.gov.in വഴി മാർച്ച് നാലുവരെ അപേക്ഷിക്കാം.
അപേക്ഷാ ഫീ 200 രൂപ ഓൺലൈനായി അടയ്ക്കണം. ശമ്പളം, പ്രമോഷൻ, ഡിപ്പാർട്ട്‌മെന്റൽ പെർമനന്റ് കമ്മിഷൻ, പി.ജി./സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകൾക്കുള്ള വ്യവസ്ഥ എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.
.jpg)


