റെയിൽവേയിൽ 1003 അപ്രന്റീസ്

train
train

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റായ്പുര്‍ (ഛത്തീസ്ഗഢ്) ഡിവിഷനില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) ഓഫീസ്, വാഗണ്‍ റിപ്പയര്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് പരിശീലനം. ഐടിഐക്കാര്‍ക്ക് അപേക്ഷിക്കാം.

വിവിധ ട്രേഡുകളില്‍നിന്നായി 1003 പേരെയാണ് തിരഞ്ഞെടുക്കുക. ഒരുവര്‍ഷമാണ് പരിശീലനം.

ഡിആര്‍എം ഓഫീസിലെ ഒഴിവുകള്‍: വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍)-185, ടര്‍ണര്‍-14, ഫിറ്റര്‍-188, ഇലക്ട്രീഷ്യന്‍-199, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)-8, സ്റ്റെനോനോഗ്രാഫര്‍ (ഇംഗ്ലീഷ്)-13, ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍-32, കോപ്പാ-10, മെഷീനിസ്റ്റ്-12, മെക്കാനിക് ഡീസല്‍-34, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എസി-11, ബ്ലാക്ക്സ്മിത്ത്-2, ഹാമര്‍മാന്‍-1, മേസണ്‍-2, പൈപ്പ്ലൈന്‍ ഫിറ്റര്‍-2, കാര്‍പ്പെന്റര്‍-6, പെയിന്റര്‍-6, ഇലക്ട്രോണിക്‌സ് മെക്കാനിക്-9.

വാഗണ്‍ റിപ്പയര്‍ ഷോപ്പിലെ ഒഴിവുകള്‍: ഫിറ്റര്‍-110, വെല്‍ഡര്‍-110, മെഷിനിസ്റ്റ്-15, ടര്‍ണര്‍-14, ഇലക്ട്രീഷ്യന്‍-14, കോപ്പാ-4, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-1, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)-1.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തില്‍ പഠിച്ച് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും.

പ്രായം: 03.03.2025-ന് 15-24 വയസ്സ്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുലഭിക്കും.

അവസാനതീയതി: ഏപ്രില്‍ 2. അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ apprenticeshipindia.org മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം secr.indianrailways.gov.in ല്‍ ലഭിക്കും.

Tags