ഐഐഎം ബെംഗളൂരുവിൽ റിസർച്ച് അസോസിയേറ്റ് ആകാം; ജനുവരി 13 വരെ അപേക്ഷിക്കാം
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു, റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ സോഫ്റ്റ്വെയർ ആൻഡ് ഐടി മാനേജ്മെന്റിലാണ് (CSITM) ഒഴിവുകളുള്ളത്. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 13 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ കാലാവധിയിലായിരിക്കും നിയമനം നൽകുക.
tRootC1469263">വിദ്യാഭ്യാസ യോഗ്യത: സയൻസ്, എൻജിനീയറിങ്, മാനേജ്മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ നാല് വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദമോ അല്ലെങ്കിൽ മാസ്റ്റേഴ്‌സ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രധാന ചുമതലകൾ:
ടെക്‌നിക്കൽ ഡോക്യുമെന്റേഷനും അനാലിറ്റിക്കൽ റിപ്പോർട്ടുകളും തയ്യാറാക്കുക.
Also Read: സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; MPPSC പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങി, 155 ഒഴിവുകൾ
ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിക്കുക, ഡാറ്റ ശേഖരണത്തിനായി ഫീൽഡ് സ്റ്റഡികൾ നടത്തുക.
വിവരശേഖരണവും അവയുടെ അപഗ്രഥനവും (Data Analysis) നടത്തുക.
സെന്റർ സംഘടിപ്പിക്കുന്ന ഇവന്റുകൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.iimb.ac.in/sites/default/files/inline-files/JD-RA-CSITM-2025.pdf
.jpg)


