മമതയ്ക്ക് വീണ്ടും തിരിച്ചടി; TMCയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
HDFC ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 440 കോടിയാണ് 3 അക്കൗണ്ടുകളിലുമായി ഉള്ളത്.
ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും വൻ തിരിച്ചടി. ടിഎംസിയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. HDFC ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 440 കോടിയാണ് 3 അക്കൗണ്ടുകളിലുമായി ഉള്ളത്.
പശ്ചിമ ബംഗാളിന്റെ കായിക, യുവജനകാര്യ, വൈദ്യുതി മന്ത്രിയായും ടിഎംസി മുൻ ട്രഷറർ അരൂപ് ബിശ്വാസ്, അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ബ്രാഞ്ചിന്റെ മാനേജർക്ക് കത്തെഴുതി. തന്റെ ഒപ്പുള്ള ഉപയോഗിക്കാത്തതോ ശൂന്യമായതോ ആയ ചെക്കുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് അദ്ദേഹം കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
തുടർന്ന് 10 വിമത എംഎൽഎമാരുടെ കൂട്ടായ്മ ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് ഇടപെടൽ.കൊൽക്കത്തയിലെ HDFC സെൻട്രൽ പ്ലാസ ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പൊലീസ് നിർദേശം പ്രകാരമാണ് നടപടി.
.jpg)

