മണിപ്പൂരില്‍ വീണ്ടും ആക്രമണം; രണ്ട് നാഗാ വിഭാഗക്കാര്‍ക്ക് ദാരുണാന്ത്യം
പരിക്കേറ്റവരെ ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മണിപ്പൂരില്‍ സേനാപതി ജില്ലയിലെ കലന്‍ജാങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് നാഗാ വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൗവൈനാമേയി ഗ്രാമത്തില്‍നിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാര്‍ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടുപേരും നാഗാ വിഭാഗത്തില്‍പെട്ടവരാണ്. പരിക്കേറ്റവരെ ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കലന്‍ജാങ് ഗ്രാമത്തലവന്റെ വീട്ടിനുള്ളിലായിരുന്ന നാഗാ പൗരന്മാര്‍ക്കുനേരെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു. ആക്രമണം നടന്ന സമയത്ത് രണ്ട് നാഗാ യുവാക്കള്‍ എങ്ങനെയാണ് കുക്കി ഗ്രാമത്തലവന്റെ വസതിയില്‍ ഉണ്ടായിരുന്നത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുക്കി ഗോത്രത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് അപലപിച്ചു.
.jpg)

