വാര്‍ഷിക പെരുന്നാള്‍; വിശ്വാസികള്‍ക്കായി ഒക്ടോബര്‍ 1 മുതല്‍ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും
ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രധാന ദേവാലയവും പ്രധാന അള്‍ത്താരയും പകലും രാത്രിയും തുറന്നിരിക്കും.
വേളാങ്കണ്ണി ദേവാലയം ഒക്ടോബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും. വാര്‍ഷിക പെരുന്നാളിന്റെ ഭാ?ഗമായി തഞ്ചാവൂര്‍ രൂപതാ ബിഷപ്പ് റവ. ഡോ. ടി. സഹയരാജാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വാര്‍ഷിക തിരുനാളിനിടെയാണ് ബിഷപ്പ് പ്രഖ്യാപനം നടത്തിയത്.
നിലവില്‍ ബസിലിക്കാ പരിസരത്തെ ദേവാലയങ്ങള്‍ രാവിലെ അഞ്ച് മണി മുതല്‍ രാത്രി എട്ട് വരെയാണ് തുറന്നിരുന്നത്. ദൂരദേശങ്ങളില്‍ നിന്ന് വൈകിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഈ സമയപരിധി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. രാത്രിയെത്തുന്ന നിരവധി തീര്‍ഥാടകര്‍ ദേവാലയത്തില്‍ പ്രവേശിക്കാനാകാതെ രാത്രി മുഴുവന്‍ പുറത്തു കാത്തുനില്‍ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രധാന ദേവാലയമെങ്കിലും 24 മണിക്കൂറും തുറന്നിടണമെന്നാവശ്യപ്പെട്ട് തീര്‍ഥാടകര്‍ ബസിലിക്കാ അധികൃതര്‍ക്ക് നിവേദനം നല്‍കിയത്. തുടര്‍ന്ന് ബസിലിക്കാ ഭരണസമിതി ബിഷപ്പിന് നിര്‍ദേശം സമര്‍പ്പിക്കുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു.
ഇതനുസരിച്ച് ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രധാന ദേവാലയവും പ്രധാന അള്‍ത്താരയും പകലും രാത്രിയും തുറന്നിരിക്കും.
വേളാങ്കണ്ണിയില്‍ പകലോ രാത്രിയോ ഏത് സമയത്തും എത്തി പ്രാര്‍ഥിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
.jpg)

